കൂരാച്ചുണ്ട്:
കേരളത്തിലെ ചെറുകിട കർഷകർക്ക് ഭൂനികുതി വർധനവ് വൻ സാമ്പത്തിക വർധനവ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കാർഷിക മേഖല തകർച്ചയുടെ വക്കത്ത് നിൽക്കുമ്പോൾ ഭൂനികുതി 50%വർധിപ്പിച്ചത്. കർഷകർക്ക് ഇട്ട മറ്റൊരു അടിയാണ്.. വന്യമ്യഗ ശല്യവും കാർഷികല്പന്നങ്ങളുടെ വില തകർച്ച മൂലം ജനങ്ങൾ പൊറുതി മുട്ടുമ്പോൾ കർഷകർക്കുള്ള ഇരുട്ടടിയാണ് നികുതി വർധനവ്.
കേരള കോൺഗ്രസ്(എം) മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. വർധന പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
മണ്ഡലം പ്രസിഡൻ്റ് വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു. ജോസഫ് വട ക്കേടത്ത്, സജി കുറുവത്താ ഴെ, വിനോദ് വെട്ടുകല്ലേൽ, ബിജോയി പൂവത്തുങ്കൽ, ബേബി വട്ടപ്പറമ്പിൽ, ജോ ജോ വാളാകുളം, ജിതിൻ അരി മണ്ണിൽ എന്നിവർ പ്രസംഗിച്ചു