✒️ ജോബി മാത്യു
ചക്കിട്ടപാറ: മുതുകാട്ടിലെ ടൈഗർ സഫാരി പാർക്കിനോടനുബന്ധിച്ച് അനിമൽ ഹോ സ്പൈസ് സെന്റർ സ്ഥാപിക്കു ന്നതിനു മുന്നോടിയായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം സ്‌ഥലം പരിശോധിച്ചു. നാട്ടിലിറങ്ങി പിടിയിലായതോ, രോഗ ങ്ങളോ മുറിവുകളോ മൂലം അവ ശനിലയിലായതോ ആയ മൃഗങ്ങ ളെ പാർപ്പിക്കാനാണ് പേരാമ്പ്ര എസ്റ്റേറ്റിൽ സി ഡിവിഷനിൽ 10-ാം ബ്ലോക്കിനു സമീപം 10 കോ ടി രൂപ ചെലവിൽ സെൻ്റർ നിർമി ക്കുന്നത്. അഡീഷനൽ പ്രിൻസി പ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർ വേറ്റർ ജസ്റ്റിൻ മോഹൻ, ഡിഎ ഫ്ഒമാരായ യു.ആഷിഖ് അലി, ജോഷിൻ, കുറ്റ്യാടി റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ നിഖിൽ ജെറോം, പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈജു നാഥ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.