✒️ ജോബി മാത്യു
കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനമാറ്റം സംബന്ധിച്ച് ജില്ലാ കോൺഗ്രസ്, യുഡിഎഫ് നേതൃത്വം എടുക്കുന്ന നിലപാടിനു പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും പാർട്ടിയിൽ അച്ചടക്ക ലംഘനം നടത്തുന്നവർക്കെ തിരെ ശക്തമായ നടപടിയെടു ക്കണമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഗസ്‌റ്റിൻ കാരക്കട, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതചന്ദ്രൻ ഐഎൻടിയുസി ജില്ലാ : സെക്രട്ടറി കുര്യൻ ചെമ്പനാനി എന്നിവർ അറിയിച്ചു
ജില്ലാ കമ്മിറ്റി തീരുമാനത്തിനു വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് മുൻപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കൽ എന്നിവർക്കെതിരെ ഡിസി സി നടപടിയെടുത്തത്.
പാർട്ടി സസ്പെൻഡ് ചെയ്ത ശേഷവും നേതൃത്വത്തെ പരസ്യമായി വിമർശിച്ച് അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൂരാച്ചുണ്ടിൽ യൂഡിഎഫ് മുന്നണി സംവിധാനം നിലനിർത്താൻ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.