✒️ ജോബി മാത്യു
കൂരാച്ചുണ്ട് : ദേശീയ പരിസ്‌ഥിതി പഠനത്തിന്റെ ഭാഗമായി കൂരാ ച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂൾ മനോരമ നല്ലപാഠം ക്ലബ്ബുമായി സഹകരിച്ച് പ്ലാസ്റ്റി ക് വിമുക്‌ത സ്കൂളായി പ്രഖ്യാ പിച്ചു. പ്ലാസ്റ്റിക്കിന്റെ ഭവിഷ്യ ത്തുകളെ സംബന്ധിച്ചു വിദ്യാർ ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി വിവിധ ദൃശ്യ അവതരണങ്ങൾ നടത്തി.
പ്രധാനാധ്യാപകൻ ബിജു മാത്യു ഉദ്ഘാടനം ചെയ്തു. സോഷ്യൽ സർവീസ് സംഘടന ഡയറക്ടറും, കൗൺസിലറുമായ അമല വർഗീസ് മുഖ്യാതിഥിയാ യി. നല്ലപാഠം കോഓർഡിനേറ്റർ മരിയ ജിൻസി, അധ്യാപകരായ ആഗ്നസ് കുര്യാക്കോസ്, ജിൻസി ടി.പെരുമ്പാറ, സൽമോൻ എം. ജോസ്, റോസ്മരിയ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.