മോഷ്ടാക്കളെ പെരുവണ്ണാമൂഴി പോലീസ് പിടികൂടി
ചക്കിട്ടപാറ: മേപ്പയ്യൂരിൽ നിന്നും കാണാതായ പാഷൻ പ്ലസ് ബൈക്ക് ചെമ്പ്രയ്ക്കും ചക്കിട്ടപ്പാറയ്ക്കും ഇടയിൽ കണ്ടെത്തി. മേപ്പയ്യൂർ സ്വദേശിയായ യുവാവ് ഈ ബൈക്ക് കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് റോഡരികില് നിർത്തിയിട്ട നിലയില് ബൈക്ക് കണ്ടത്. സമീപത്ത് മൂന്ന് യുവാക്കളുമുണ്ടായിരുന്നു. യുവാക്കളാണ് ഈ ബൈക്കുമായെത്തിയത്. ഇവരെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി സലാംമാർട്ട് പരിസരത്തുനിന്നാണ് കെ.എൽ 57 എ539 നമ്പറിലുള്ള പാഷൻ പ്ലസ് ബൈക്ക് കാണാതായത്. വണ്ടിയുടെ നമ്പറില് നിന്ന് അവസാനമുള്ള 9 ചുരണ്ടിമാറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്.