കല്ലാനോട് : മുത്തശ്ശിപ്പാറ ഭഗവതി ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. വൈകിട്ട് 5ന് കൊടിയേറ്റം, ദീപാരാധന, പ്രാദേശിക കലാകാരൻമാരുടെ കലാസന്ധ്യ
പ്രധാന ഉത്സവദിനമായ ശനിയാഴ്ച രാവിലെ 5.30ന് ഗണപതി ഹോമം, ഉഷഃപൂജ, വിഷ്ണുപൂജ, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം, വൈകിട്ട് 6ന് അകമ്പടിപ്പാറ പാലത്തിനു സമീപത്തു നിന്നു താലപ്പൊലി എഴുന്നള്ളത്ത്, 9ന് കിനാലൂർ പാർഥസാരഥി കോൽക്കളി സംഘത്തിന്റെ കോൽക്കളി.
ഞായറാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, ഉഷഃപൂജ, മധ്യാഹ്ന പൂജ, വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം, ആധ്യാത്മിക പ്രഭാഷണം -പ്രബോധ് കുമാർ കോഴിക്കോട്, 7.30ന് കാലിക്കറ്റ് സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള.
,✒️ ജോബി മാത്യു