മുതുകാട്ടിലെ പേരാമ്പ്ര എസ്‌റ്റേറ്റിലെ ഡിവിഷൻ 10 ഏരിയ. ഈ മേഖലയിലാണ് വനം വകുപ്പ് കടുവ സഫാരി പാർക്കിനായി പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്
✒️ജോബി മാത്യു
ചക്കിട്ടപാറ : ബജറ്റുരേഖയിൽ പ്രഖ്യാപനങ്ങളായി കിടക്കുന്ന പദ്ധതികളിൽ നടപടികളുടെ തുടർച്ചക്കായി നാട്ടിലെ കുരുക്കഴിഞ്ഞ് വര്യമ്പോഴേക്കും അടുത്തബജറ്റിന്റെ സമയമാകും പക്കിട്ടപാറ ടൈഗർ സഫാരി പാർക്ക്: ബജറ്റുകളിലൂടെ സവാരി തുടരും
ചക്കിട്ടപാറ മുതുകാട് സഫാരി പാർക്കിൻ്റെ അവസ്ഥ ഉദാഹരണമാണ്. പെരുവണ്ണാമുഴി റേഞ്ചിലെ 120 ഹെക്ടറിൽ ടൈഗർ സഹാരി പാർക്ക് ആയിരുന്നു ബജറ്റ് പ്രഖ്യാപനം ഒരു വർഷം കൊണ്ട് നടപ്പായത് ഈ പദ്ധതിക്കായി വിശദ പദ്ധതി രേഖ തയ്യാറാക്കാൻ കൺസൽറ്റന്റിനെ ചുമതലപ്പെടുത്തി എന്നതു മാത്രം ഡൽഹി ആസ്‌ഥാനമായ ജെയിൻ ആൻഡ് അസോലൈറ്റ്സിനാണ് 64 ലക്ഷം രൂപയുടെ കരാർ 6 മാസത്തിനുള്ളിൽ ഡി പി ർ തയ്യാറാക്കി സമർപ്പിക്കാനാണ് കരാർ.
ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള ഒന്നായി കേന്ദ്രത്തെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷനിൽ നിന്ന് തിരിച്ചെടുത്ത് ഭൂമിയിൽ കടുവ സഫാരി ഉൾപ്പെടെ ബയോളജിക്കൽ പാർക്ക് സ്‌ഥാപിക്കുന്നത് . എത്ര ബജറ്റുകൾ പിന്നിട്ടായിരിക്കും ഈ പദ്ധതി യാഥാർഥ്യമാകുക എന്നതു കണ്ടറിയണം