കൂരാച്ചുണ്ട്: മുസ്ലിം ലീഗിനെ ഒപ്പം നിർത്തി ഭരണം നിലനിർത്താനുള്ള ശ്രമങ്ങ ളുമായി കോൺഗ്രസ് നേതൃത്വം. ഇതി ന്റെ ഭാഗമായാണ് എൽ.ഡി.എഫി ന്റെ സഹായത്തോടെ മുസ്‌ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ജില്ലാ കോൺഗ്രസ് നേതൃത്വം നിർദേശിച്ചത്.
കോൺഗ്രസിൽനിന്ന് സസ്പെൻഡ്ചെയ്യപ്പെട്ട പോളി കാരക്കട ഒഴികെ കോൺഗ്രസിലെ അഞ്ച് മെമ്പർമാ രും, സ്വതന്ത്രൻ ഉൾപ്പടെ മുസ്‌ലിംലി ഗിലെ രണ്ട് അംഗങ്ങളും ചേർന്നാൽ യു.ഡി.എഫിന് കേവല ഭൂരിപക്ഷം നേടാൻസാധിക്കും.
എന്നാൽ, അവിശ്വാസ വോട്ടെ ടുപ്പിൽ കോൺഗ്രസിലെ ഒരംഗത്തി ന്റെ വോട്ട് അസാധുവായത് ആശ യോടെയാണ് ലീഗ് നേതൃത്വം കാ ണുന്നത്.
അവിശ്വാസ പ്രമേയചർച്ചയിൽ വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷ പദവികളിലുള്ള ലീഗ് അം ഗങ്ങൾ പഞ്ചായത്ത് ഭരണസമി തിയെ നിശിതമായി വിമർശിച്ചത് കോൺഗ്രസ് അംഗങ്ങൾക്കിടയിൽ അതൃപ്തി പുകയാൻ ഇടയാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനാ യി കഴിഞ്ഞ ഞായറാഴ്ച ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാർ അഞ്ച് കോൺഗ്രസ് അംഗങ്ങളുടെയും യോഗം ഡി.സി.സി. ഓഫീസിൽ വിളിച്ചിരുന്നുവെങ്കിലും നടന്നിരു ന്നില്ല.
കോൺഗ്രസ് അംഗങ്ങൾ ജില്ലാ നേതൃത്വവുമായി അതൃപ്തിയിലായതി നാലാണ് യോഗം നടക്കാതെ പോ യതെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. എന്നാൽ, ഡി.സി.സി. പ്രസിഡന്റി ൻ്റെ അസൗകര്യം കാരണമാണ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതെന്നാണ് മണ്ഡലം കോൺഗ്രസ് നേതൃത്വം പറയുന്നത്.