✒️നിസാം കക്കയം
കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡന്റിനെ പു റത്താക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തോട് ചേർന്ന് അവി ശ്വാസ വോട്ടിങിൽ ഭാഗമായെങ്കി ലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അത്തരം നീക്കമുണ്ടാകില്ലായെന്ന സൂചന നൽകി മുസ്‌ലിം ലീഗ് പ്രാ ദേശിക നേതൃത്വം. അവിശ്വാസ ത്തിന് അനുകൂലമായി വോട്ട് ചെ യ്യാൻ ജില്ലാ കോൺഗ്രസ് പ്രസിഡ ന്റ് വിപ്പ് നൽകിയതും കോൺഗ്രസിലെ നാല് അംഗങ്ങൾ അനുകൂലി ച്ചു വോട്ട് ചെയ്തതും ലീഗ് നേതൃത്വം പ്രതീക്ഷയോടെയാണ് കാണുന്ന ത്. കോൺഗ്രസിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിൽ ആശങ്ക യുണ്ടെങ്കിലും ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനൊ പ്പം മുഴുവൻ കോൺഗ്രസ് അംഗങ്ങ ളും ഉണ്ടാകുമെന്ന പ്രതീക്ഷയും ലീഗ് നേതാക്കൾ പങ്കുവെച്ചു. പ്രസിഡ ന്റ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി എടുക്കു ന്ന തീരുമാനം അംഗീകരിക്കുമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡ ന്റ് വി.എസ്. ഹമീദ് അറിയിച്ചു.