കല്ലാനോട്: പെരുവണ്ണാംമൂഴി ജലാശയത്തിന്റെ ഭാഗമായ പ്രകൃതിസുന്ദരമായ കരിയാത്തുംപാറയിലേക്കാണ് ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി സെന്റ് മേരീസ് മദർ തെരേസ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ സ്നേഹയാത്ര ഒരുക്കിയത്.
ബഡ്സ് സ്കൂളിലെ 16 കുട്ടികളും അവരുടെ അമ്മമാരും മദർ തെരേസ ക്ലബ്ബിലെ ഇരുപത്തിയഞ്ചോളാം കുട്ടികളും ചേർന്നപ്പോൾ സ്നേഹയാത്ര അവിസ്മരണീയമായി .
ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയോരത്തുകൂടി പുൽമേടുകളിലൂടെ മനോഹരമായ പൈൻ മരങ്ങളുടെയും മലനിരകളുടെയും ഭംഗി ആസ്വദിച്ച് അവർ നടന്നു.
പരിമിതികൾ മറന്ന് ആടിയും പാടിയും കൊച്ചനുജന്മാർക്കും അനുജത്തിമാർക്കുമൊപ്പം അവർ ആഹ്ലാദിച്ചു. സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ലിജോയുടെ നാടൻപാട്ടും മറ്റു കുട്ടികളുടെ പാട്ടും നൃത്തവും സ്നേഹയാത്ര കൂടുതൽ രസകരമാക്കി.
മദർ തെരേസ കോർഡിനേറ്റർമാരായ സിസ്റ്റർ റെജിൻ മരിയ, ഐ ഷ ഇ നജ്മ എന്നിവർ നേതൃത്വം നൽകി