കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് താമസിക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണികൾ നടത്താതെ നാശത്തിലേക്ക്. സൗകര്യങ്ങളോടു കൂടിയ രണ്ട് ക്വാർട്ടേഴ്സുകളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഇതിൽ ഒന്ന് ഭാഗികമായി തകർന്ന നിലയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുമ്പോൾ ഈ കെട്ടിടത്തിൽ ഡോക്ടർമാർ താമസിച്ചിരുന്നു. 2005-ൽ കേന്ദ്രം സിഎച്ച്സി ആയി ഉയർത്തി. പിന്നീട് ജീവനക്കാർ ആരും തന്നെ ഇവിടെ നിന്നിരുന്നില്ല.
കോവിഡ് വ്യാപകമായ സമയത്ത് ഒരു ക്വാർട്ടേഴ്സ് മാത്രം ടെസ്റ്റുകൾക്കായി നവീകരണം നടത്തിയിരുന്നു. ഈ സമയം ഒരു ക്വാട്ടേർഴ്സ് പാടെ അവഗണിക്കുകയും ചെയ്തു. ഭാവിയിൽ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുമ്പോൾ ഉപകാരപ്രദമാകുന്ന കെട്ടിടങ്ങൾ നവീകരണം നടത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
✍🏻ജോൺസൺ പൂകമല