കൂരാച്ചുണ്ട്:കുരാച്ചുണ്ടിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ നിർമാണത്തിൽ കുരാച്ചുണ്ട് ടൗണിലെ ഭാഗത്തിൻ്റെ പ്രവൃത്തികൾക്ക് ആവശ്യമായ പ്രാരംഭ നടപടികൾ എത്രയും വേഗത്തിലാക്കണമെന്നാവശ്യം ശക്തമാകുന്നു. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായുള്ള പെരുവണ്ണാമുഴി മുതൽ ചെമ്പ്ര വരെയും ഇരുപത്തെട്ടാം മൈൽ മുതൽ തലയാട് പടിയ്ക്കൽവയൽ വരെയുമുള്ള റോഡിൻ്റെ നിർമാണ പ്രവൃത്തികൾ മാസങ്ങൾ മുന്നേ ആരംഭിച്ചിട്ടും റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂര പരിധിയിലെ കെട്ടിട ടമകളിൽ നിന്നും ഭൂമി വിട്ടുകിട്ടുന്നതിനടക്കമുള്ള നടപടികൾ ഇപ്പോഴും പൂർത്തീകരിക്കാത്ത നിലയിലാണ്.
റോഡിന് ആവശ്യമായ വീതി ലഭിക്കാൻ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ പൊളിച്ച് നീക്കേണ്ടി വരുന്നതിനായി കെട്ടിട ഉടമകളിൽ നിന്നുള്ള സമ്മതപത്രം വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ചുമതലപ്പെട്ടവർ പൂർത്തീകരിച്ച് കേരള റോഡ് ഫണ്ട് ബോർഡിന് ഇപ്പോഴും നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാരണത്താൽ കുരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരം ഒഴികെ ചെമ്പ്ര മുതൽ ഇരുപത്തെട്ടാംമൈൽ വരെയുള്ള 9.45 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ നിർമാണ പ്രവൃത്തികൾക്കാവശ്യമായ ടെൻഡറാണ് നടപടികൾക്കായി കിഫ്ബിക്ക് സമർപ്പിച്ചിട്ടുള്ളതെന്ന് കെആർഎ ഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചു.
കൂരാച്ചുണ്ട് ടൗണിൽ കെട്ടിട ഉടമകളുമായി നിലനിന്നിരുന്ന പ്രശനങ്ങൾക്ക് പരിഹാരം കാണാൻ ഫെബ്രുവരി 21ന് പഞ്ചായത്ത് സർവകക്ഷി യോഗം apവിളിച്ചു ചേർത്തിരുന്നു. പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, കേരള റോഡ്ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ,കെട്ടിട ഉടമകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ റോഡ് നിർമാണ
ത്തിനായി കെട്ടിട ഉടമകളിൽ നിന്നും സമ്മതപത്രം വാങ്ങുന്നതിന് തീരുമാനമായിരുന്നു.ടൗണിൽ റോഡ് നിർമാണത്തി നായി കെട്ടിടങ്ങൾ പൊളിച്ചു നീ ക്കുന്നതുമായി ബന്ധപ്പെട്ട് ഉടമ കൾകൾക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച വിഷയമായിരുന്നു പ്ര ശനം. 12 മീറ്റർ ടൗണിൽ റോഡ് നിർമാണത്തി നായി കെട്ടിടങ്ങൾ പൊളിച്ചു നീ ക്കുന്നതുമായി ബന്ധപ്പെട്ട് ഉടമ കൾകൾക്കുണ്ടാകുന്ന നഷ്ടം സം ബന്ധിച്ച വിഷയമായിരുന്നു പ്ര ശനം. 12 മീറ്റർ വീതിയിലുള്ള റോഡ് നിർമാണത്തിനായി പൊളിച്ചു നീക്കുന്ന കെട്ടിടങ്ങൾ ബലപ്പെടുത്തി നൽകുകയും മതിലുകൾ പൊളിച്ചുനീക്കുന്നത് പുനർനിർമിച്ചു നൽകുകയും കെട്ടിട ഉടമകൾക്കുണ്ടാകുന്ന നഷ്ടം കെആർ എഫ്ബി ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് നൽകുകയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ചെമ്പ്ര മുതൽ ഇരുപത്തെട്ടാംമൈൽ വരെയുള്ള റോഡിന്റെ പ്രവൃത്തി ഒരു റീച്ചിൽ നടത്തുന്നതിനായിരുന്നു യോഗ തീരുമാനം. എന്നാൽ ഇതു സംബന്ധിച്ചുള്ള കാര്യത്തിൽ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ ടൗണിലെ 800 മീറ്റർ ദൂരം ഒരു റീച്ചിലായിരിക്കും പ്രവൃത്തി നടത്തുന്നത്. എപ്പോഴും ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന കൂരാച്ചുണ്ട് ടൗണിന് മലയോര ഹൈവേ യാഥാർഥ്യമാകുന്നതോടെ ഏറെ ആശ്വാസമായി മാറും.
✍🏻 ജോൺസൺ പൂകമല