കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെൻ്റ് തോമസ് യു പി സ്കൂളിലെ മലയാള മനോരമ നല്ല പാഠം ക്ലബ്ബും കൃഷി വകുപ്പിന്റെ ഫലവൃക്ഷത്തൈ നടീൽ പദ്ധതിയും ഒന്ന് ചേർത്ത് സ്കൂൾ ഗ്രൗണ്ട് പരിസരത്ത് ഫലവൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ഓ കെ അമ്മദ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിൻസി തോമസ്, ഫോറസ്റ്റ് ഡപ്യുട്ടി റേഞ്ച് ഓഫീസർ ഡി വിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗണേശ്, മറ്റ് ഓഫീസർമ്മാരായ രഞ്ജിത്ത്, ഓ ആർ റീജ, എൻ കെ ദിനൂപ് കുമാർ, കൃഷി ഓഫീസർ രാജി പിപി, കൃഷി അസിസ്റ്റന്റ് ദൃശ്യ എം, കൃഷി അസിസ്റ്റന്റ് പ്രബിത ടി വി തുടങ്ങിയവരും സംബന്ധിച്ചു.
യു പി സ്കൂൾ ഹെഡ് മാസ്റ്റർ ബിജു, അദ്ധ്യാപിക മരിയ, കൂടാതെ മറ്റ് അദ്ധ്യാപികമാരും സ്കൗട്ട് & ഗൈഡ്സിന്റെ വിദ്യാർത്ഥികളും തൈ നടീൽ പരിപാടിക്ക് നേതൃത്വം നൽകി.
വിൻസി തോമസ്, ഡി വിജിത്ത്, രാജി പിപി, ബിജു മാസ്റ്റർ, അദ്ധ്യാപിക മരിയ തുടങ്ങിയവർ പ്രകൃതിയെ കുറിച്ചും മരങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു. ദൃശ്യ എം നന്ദി പ്രകാശിപ്പിച്ചു.