✒️ ജോബി മാത്യു
കൂരാച്ചുണ്ട്: കെഎസ്ഇബി കക്കയം ജലവൈദ്യുത പദ്ധതിയു ടെ കക്കയം മലയിലെ പുതിയ പെൻസ്റ്റോക്ക് പൈപ്പിലേക്കു പാറ തെറിച്ചു വീണ് നാശം സംഭവിച്ചതിനെ തുടർന്ന് ആരംഭിച്ച അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. പുതിയ പെൻസ്റ്റോക്ക് പൈപ്പ് ലൈനിന്റെ ആങ്കർ ബ്ലോക്കിന്റെ 4 റോക്കർ സപ്പോർട്ടാണു തകർ ന്നത്.
കക്കയം ഡാമിൽ നിന്നു പെൻ സ്‌റ്റോക്ക് പൈപ്പിലൂടെ വരുന്ന വെള്ളം പൂർണമായും ഒഴിവാക്കി യാണ് പ്രവൃത്തി നടക്കുന്നത്. പൊട്ടിവീണ റിങ് ഗാർഡ് ഗർഡ റിന്റെ വെൽഡിങ് ജോലി ആരംഭി ച്ചിട്ടുണ്ട്. പെൻസ്റ്റോക്ക് അലൈൻമെന്റ് ചെക്കിങ്ങും നടന്നുവരികയാണ്.
10ന് അകം പ്രവൃത്തി പൂർത്തി യാക്കി വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃ തർ അറിയിച്ചു.
കാലവർഷത്തിൽ ഡാമിൽ വെള്ളം നിറഞ്ഞപ്പോൾ തന്നെ പെൻസ്‌റ്റോക്ക് തകരാർ സംഭവിച്ചതോടെ കെഎസ്ഇബിക്ക് ലക്ഷക്കണക്കിനു രൂപയാണ് നഷ്ടം സംഭവിക്കുന്നത്. കഴി ഞ്ഞ 25 മുതൽ 103 മെഗാവാട്ട് വൈദ്യുതി ഉൽപാദനം നിർത്തിവ ച്ചിരിക്കുകയാണ്