കൂരാച്ചുണ്ട് : എം എസ് എഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി എസ് എസ് എൽസി & പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്ദ്യാര്ഥികളെ ആദരിച്ചു. എം എസ് എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഡോ. ഫാഥ്വിമ അസ് ല വിദ്ദ്യാര്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സാലി കെ സി സ്വാഗതം പറഞ്ഞ യോഗത്തിൽ ആസിഫ് സജീർ അദ്ധ്യക്ഷത വഹിച്ചു. Ok അമ്മദ്, വി എസ് ഹമീദ്, ഓ കെ നവാസ്, സാദിഖ് ഓണാട്ട്, സലാമ് തെരുവത്ത്, ഷാഫി നെയ്തല, സമീറ കരിങ്കപ്പാറ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. Ok അമ്മദ് വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി . വിദ്ദ്യാര്ഥികളുടെ ഭാഗത്ത് നിന്നും ഏഞ്ചൽ മരിയ ഗാനമാലപിച്ചപ്പോൾ ഹിമാ സോണറ്റും സിനാൻ വി പി യും നന്ദിപ്രസംഗം നടത്തി.
കൂരാച്ചുണ്ടിൽ എം എസ് എഫ് - ഉന്നതവിജയം നേടിയ വിദ്ദ്യാര്ഥികളെ ആദരിച്ചു
byKOORACHUNDU NEWS LIVE
•
0