കൊയിലാണ്ടി: വീട്ടമുറ്റത്ത് നിർത്തിയിട്ടിരുന്ന
കാർ കത്തിക്കാൻ ശ്രമം. തിക്കോടി കോടിക്കലിലാണ് സംഭവം. കിഴക്കേ വളപ്പിൽ മുഹമ്മദ് റാഫിയുടെ വീട്ടിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിനാണ് അജ്ഞാതർ തീയിടാൻ ശ്രമിച്ചത്.
സംഭവത്തിൽ കാറിന്റെ ടയർ കത്തിനശിച്ചിട്ടുണ്ട്. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാർ കാറിന്റെ ടയർ കത്തിയ നിലയിൽ കണ്ടത്.
വീട്ടിലുണ്ടായിരുന്ന ചൂലും കത്തിനശിച്ച നിലയിലാണുള്ളത്. ചൂല് ഉപയോഗിച്ചാവാം ടയർ കത്തിച്ചതെന്നാണ് നിഗമനം. കാറിന് മുൻഭാഗത്തെ ഇടത് ഭാഗത്തെ ടയറാണ് കത്തിനശിച്ചത്. പ്രദേശത്തെ ലഹരിമാഫിയ സംഘം ആണ് ഇതിനുപിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പയ്യോളി പോലീസ് സ്ഥലം സന്ദർശിച്ചു