ചക്കിട്ടപാറയിൽ രാത്രിയിൽ മിന്നൽ ചുഴലി മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു , വൈദ്യുതി വിതരണം നിലച്ചു
ചക്കിട്ടപാറ: ഇന്നലെ രാത്രിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് താമസിക്കും ചെരിയംപുറത്തു തോമസ് വീട്ടിൽ നാശനഷ്ടം ഉണ്ടായി.മഴ തുടങ്ങി യതോടെ കേളോത്ത് വയൽ ഭാഗത്തു വൈദ്യുതി മുടങ്ങുന്നത് പതിവ് ആയിരിക്കുകയാണ്
ചക്കിട്ടപാറ ഒമ്പതാം വാർഡിലെ കുഴികണ്ടം മുക്ക് ഭാഗങ്ങളിൽ അതിശക്തമായ ചുഴലി കാറ്റ് -സുരേഷ്കനവിന്റെ പുരയിടത്തിൽ കാർഷിക വിളകൾ നശിച്ചു പരിസരത്തുള്ള കൃഷിയിടങ്ങളും തകർത്തിട്ടുണ്ട്
ചെമ്പ്ര - ചക്കിട്ടപാറ - നരിനട റൂട്ടിൽ രാത്രിയിൽ ഉണ്ടായ മിന്നൽ ചുഴലികാറ്റിൽ നാശനഷ്ടം. ഏതാനും സെക്കൻഡുകൾ മാത്രമേ കാറ്റ് വീശിയുള്ളുവെങ്കിലും മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു , കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നു തടസ്സങ്ങൾ പരിഹരിക്കുന്നു . ഭാഗിഗമായി ഗതാഗത തടസം നേരിടുന്നു . യാത്ര പോകുന്നവർ സഹകരിക്കുക.