തലയാട്/ കൂരാച്ചുണ്ട് : തലയാട്- 28 മൈൽ മലയോര ഹൈവേ റോഡിൽ 26ാം മൈലിൽ മണ്ണ് ഇടിഞ്ഞു വീണ് ഗതാഗത തടസ്സം ഭാഗികമായി നീക്കം ചെയ്തു.
മഴ തുടരുന്ന സാഹചര്യത്തിൽ
പ്രസ്തുത പ്രദേശത്ത് മണ്ണിടിയാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടുകൂടി മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ള എന്നാണ് റിപ്പോർട്ട്. യാത്രാ നിരോധനം തുടരാനാണ് സാധ്യത.
ഗതാഗതം നിയന്ത്രിച്ചു കൊണ്ട് മാത്രമേ വാഹനങ്ങൾ കടത്തിവിടുക എന്ന് നിലവിൽ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്.
എൻജിനീയർ പ്രസ്തുത സ്ഥലം സന്ദർശിച്ചതിനു ശേഷം മാത്രമേ ഗതാഗത നിയന്ത്രണം നിയന്ത്രണങ്ങളോടുകൂടി മാത്രം പിൻവലിക്കുകയുള്ളൂ.