മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്, പാർട്ടി മുന്നിൽ നിന്ന് അതിനെ നയിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫിന്റെ സ്വതന്ത്രനല്ല, പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കും; നിലമ്പൂരിൽ എം സ്വരാജ് സ്ഥാനാർഥി
byKOORACHUNDU NEWS LIVE
•
0