തലയാട്/ കൂരാച്ചുണ്ട്: കക്കയം -
തലയാട് റോഡിൽ മലയോര ഹൈവേയു ടെ പണിനടക്കുന്ന 26-ാം മൈൽ ഭാഗത്ത് കഴിഞ്ഞ രണ്ടുദിവസമാ യുണ്ടായ മണ്ണിടിച്ചിലിൽ റോഡി ലേക്ക് വീണ മണ്ണ് മാറ്റാൻതുടങ്ങി. എന്നാൽ, റോഡിൽ ചെളിയും കല്ലും മരങ്ങളും ഉള്ളതിനാൽ ആധുനിക സംവിധാനങ്ങൾ ഉപ യോഗിച്ച് മണ്ണ് ഉടനെ നീക്കണ മെന്നാണ് നാട്ടുകാരുടെ ആവ ശ്യം. പ്രതികൂല അവസ്ഥയിലായതുകൊണ്ട് ബുധനാഴ്ച ഉച്ചയ്ക്കു - ശേഷം പണി നിർത്തിവെക്കേ ണ്ടിവന്നു. മലയോരഭാഗത്തേക്കു ള്ള യാത്ര മുടങ്ങിയതോടെ നൂറു കണക്കിന് കുടുംബങ്ങൾ വലിയ = പ്രതിസന്ധിയിലാണ്.
തലയാട്ടുനിന്ന് 28-ാം മൈൽ 4 വരെയുള്ള പഴയ കിളികുടുക്കി റോഡ് നശിച്ചുകൊണ്ടിരിക്കയാ ണ്. എട്ടുമീറ്ററോളം വീതിയുള്ള റോഡ് ഗതാഗതയോഗ്യമാക്കി യാൽ, മലയോരഹൈവേയിൽ മണ്ണിടിച്ചിൽപോലുള്ള ദുരന്തങ്ങ ളുണ്ടായി റോഡുതടസ്സം വന്നാൽ നാട്ടുകാർക്ക് വലിയ ഉപകാര മാവും.
തലയാട്ടുനിന്ന് കൂരാച്ചുണ്ട്, കക്കയം ഭാഗങ്ങളിലേക്കെത്തി പ്പെടാനും തലയാട്ടെത്തിയാൽ പൂനൂരിലൂടെയോ എസ്റ്റേറ്റ്മുക്കി ലൂടെയോ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലേക്കും താമരശ്ശേരിയിലെ ദേശീയപാത യിലേക്കും എത്തിപ്പെടാനാവും. എകരൂൽ-കക്കയം റോഡും കക്ക യം അണക്കെട്ടും വരുന്നതിനു മുൻപ് യാത്രയ്ക്കുപയോഗിച്ചിരു ന്ന റോഡായിരുന്നെന്ന് നാട്ടു കാർ പറഞ്ഞു.
എഴുപതോളം വർഷങ്ങൾക്കു മുൻപ് മലയോര കുടിയേറ്റകർഷകർ നിർമിച്ച റോഡാണിത്. ഇരു വശങ്ങളിലും കാടുപിടിച്ച് കുഴി കളായി തകർന്ന കിളികുടുക്കി റോഡ് ബദൽറോഡായി ഉപയോ ഗിക്കത്തക്കവിധം പുനരുദ്ധരിക്ക ണമെന്ന ആവശ്യം ശക്തമായി.