കല്ലനോട് : വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ പ്രകൃതിയെ മലിനപ്പെടുത്തുമെന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കളർക്കടലാസ് ഉപയോഗിച്ച് മദർ തെരേസ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആയിരത്തോളം വിത്ത് പേനകൾ നിർമിച്ചു. ഉപയോഗിച്ചശേഷം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന വിത്ത് പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചുപൊന്തി പ്രകൃതിക്ക് കുട പിടിക്കുംഎന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ വിദ്യാർഥികൾക്ക് വിത്ത് പേനകൾ സമ്മാനമായി നൽകുവാനും, ഇതിൽ നിന്നും ലഭ്യമാകുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനും ആണ് മദർ തെരേസ ക്ലബ്ബ് അംഗങ്ങൾ ലക്ഷ്യമിടുന്നത്
വിത്ത് പേനകളുടെ നിർമ്മാണത്തിന് മദർ തെരേസ ക്ലബ്ബ് കോഡിനേറ്റർ സി. റെജിൻ മരിയ നേതൃത്വം നൽകി