►കെപിസിസി കമ്മിഷനെ നിയമിക്കണമെന്ന് ആവശ്യം
✒️ജോബി മാത്യു
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ തർക്കത്തിൽ മുൻ പ്രസിഡന്റ് പോളി കാരക്കട, മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ എന്നിവരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ ഭൂരിഭാഗം ഭാരവാഹികളും കെപിസിസി പ്രസിഡന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു.
ഭൂരിപക്ഷം മണ്ഡലം ഭാരവാഹികൾ, 12 വാർഡ് പ്രസിഡന്റുമാരിൽ 9 വാർഡ് പ്രസിഡന്റുമാർ, 9 ബൂത്ത് പ്രസിഡന്റുമാർ, ഭൂരിഭാഗം പോഷക സംഘടന ഭാരവാഹികളും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
മുസ്ലിം ലീഗ് ജില്ലാ നേത്യത്വം ഡിസിസി നേതൃത്വത്തിൽ സ്വാധീനം ചെലുത്തി ഉണ്ടാക്കിയ കരാറിന്റെ പേരിൽ കൂരാച്ചുണ്ടിൽ കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാൻ നടത്തുന്ന ശ്രമങ്ങളെ കെപിസിസി ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിന് വിട്ടു നൽകാൻ കഴിയില്ലെന്നും ഈ സംഭവത്തിൽ കെപിസിസി കമ്മിഷനെ നിയോഗിച്ച് സമഗ്രമായി വിലയിരുത്ത ണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റ് ജോൺസൺ താന്നിക്കൽ എന്നിവർക്ക് എതിരെ ഡിസിസി പ്രസിഡന്റ് സ്വീകരിച്ച നടപടി പിൻവലിക്കണമെന്ന് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ.സി.മൊയ്തീൻ, സുനീർ പുനത്തിൽ, സിബി കാരക്കട എന്നിവർ ആവശ്യപ്പെട്ടു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതിൽ കെപിസിസി കമ്മിഷനെ നിയോഗിച്ച് കാര്യങ്ങൾ വിലയിരുത്തണം.
2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ ലീഗ് മത്സരിച്ചതിനെതിരെ ജില്ലാ യുഡിഎഫ് നേതൃത്വം നടപടിയെടുക്കാൻ തയാറാകാത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ട തെന്നും അവർ ആരോപിച്ചു