,✒️നിസാം കക്കയം
കൂരാച്ചുണ്ട്: പഞ്ചായത്തിൽ നിലവിൽ നട ക്കുന്ന സംഭവങ്ങൾ ലീഗ്-സി.പി .എം.-കോൺഗ്രസ് അവിശുദ്ധ കു ട്ടുകെട്ടിന്റെ ഭാഗമാണെന്ന് ആരോ പിച്ചും, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായ ത്ത് ഭരണ സ്തംഭനത്തിനെതിരെയും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയു ടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ സായാഹ്ന ധർണയും, പൊതുയോ ഗവും സംഘടിപ്പിച്ചു.
ബി.ജെ.പി. റൂറൽ ജില്ലാ പ്രസിഡ ന്റ് ടി. ദേവദാസ് ഉദ്ഘാടനംചെയ്തു. ജനവഞ്ചകരായ മുഴുവൻ ഗ്രാമപ്പ ഞ്ചായത്തംഗങ്ങളും രാജിവെച്ച് ജന വിധി നേരിടാൻ തയ്യാറാകണമെന്ന്. അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷിബു ജോർജ് കട്ടയ്ക്കൽ അധ്യക്ഷനായി.
ഉള്ളിയേരി മണ്ഡലം പ്രസിഡ ൻ്റ് രാജേഷ് പുത്തഞ്ചേരി, ജില്ലാകമ്മിറ്റി അംഗം കെ. ഭാസ്കരൻ, സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ, കായണ്ണ ഗ്രാമപ്പ ഞ്ചായത്തംഗം ജയപ്രകാശ്, ജയൻ കെ. ജോസ്, എൻ.പി. ദിലീപ്‌കു മാർ എന്നിവർ സംസാരിച്ചു