Page views

Pageviews:

ചെറിയൊരു പോറൽ പനിയായി, പേവിഷബാധയായി.




രണ്ടാഴ്‌ച മുൻപു കുട്ടിയെ നായ ആക്രമിച്ച കാര്യം വീട്ടിൽ അറിഞ്ഞില്ല

ചെറിയൊരു പോറൽ പനിയായി, പേവിഷബാധയായി.

ചാരു കൂട് (ആലപ്പുഴ). പേടികൊണ്ടോ, കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തതുകൊ ണ്ടോ ആവും അവനതു വീട്ടിൽ പറയാതിരുന്നത്. വീട്ടിൽ പറയാതെ പോയ ആ വാക്കിന് അവന്റെ കുരുന്നുജീവന്റെ വിലയുണ്ട്. പേവിഷബാധയേറ്റു ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരനു വേണ്ടി ഒരു നാടു മുഴുവൻ പ്രാർഥനയോടെയും നിറകണ്ണുകളോടെയും കാത്തിരിക്കുന്നു.

രണ്ടാഴ്ച്‌ച മുൻപു സൈക്കിളിൽ പോകുമ്പോൾ തെരുവു നായ ആക്രമിച്ച വിവരം കൂട്ടിവീട്ടിൽ പറഞ്ഞിരുന്നില്ല ചാരും മൂട് സ്വദേശിയാണു കുട്ടി പനി ബാധിച്ചതിനെത്തുടർന്നു നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി

തെരുവുനായ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണു നിഗമനം

കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്‌കൂളിലെ വിദ്യാർഥികൾക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്‌പു നൽകി.

Post a Comment

Previous Post Next Post