കൂരാച്ചുണ്ട്: ടൗണിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായതായി പരാതി. ഏറെ തിരക്കേറിയ ടൗണിൽ നിരവധി തെരുവുനായകളാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇതുമൂലം യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി തീർന്നിട്ടുണ്ട്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ഏറെ ഭയത്തോടെയാണ് ടൗണിലൂടെയാത്ര ചെയ്യുന്നത്. അടുത്തകാല ത്ത് ഒട്ടേറെ പേരെ തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. അടിയന്തരമായി തെരുവ് നായകളെ ഉന്മൂലനം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപകമായി ആവശ്യം ഉയരുന്നത്.
✍🏻 ജോൺസൺ പൂകമല