Page views

Pageviews:

പണമുണ്ട്, സ്‌ഥലമുണ്ട്, എന്നിട്ടും ; പണി തുടങ്ങാതെ കൂരാച്ചുണ്ട് സബ് ട്രഷറി കെട്ടിടം



പണി തുടങ്ങാതെ കൂരാച്ചുണ്ട് സബ് ട്രഷറി കെട്ടിടം

✍🏻ജോബി മാത്യു

കൂരാച്ചുണ്ട്: പഞ്ചായത്തിൻ്റെ അധീനതയിൽ റജിസ്ട്രാർ ഓഫിസിനു സമീപത്തെ 6 സെൻ്റ് ഭൂമി സബ് ട്രഷറി ഓഫിസ് കെട്ടിടം നിർമിക്കാൻ കൈമാറുന്നതിലു ള്ള കാലതാമസത്തിൽ ഉടക്കി കൂരാച്ചുണ്ട് ട്രഷറി വികസനം മുടങ്ങിയിട്ട് 9 വർഷം പിന്നിടുന്നു.

   2015ൽ സ്ഥലം ട്രഷറി വകുപ്പിനു കൈമാറാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം അറിയിച്ചെങ്കിലും സർക്കാർ നടപടികൾ അനന്തമായി നീളുകയാണ്.

      കഴിഞ്ഞ 8 വർഷമായി വാടക കെട്ടിടത്തിലെ ഒന്നാം നിലയിൽ അസൗകര്യങ്ങളിലാണു ട്രഷറി പ്രവർത്തിക്കുന്നത്. മുതിർന്ന പൗരൻമാർ ഉൾപ്പെടെ ഓഫിസിൽ എത്തിച്ചേരാൻ ദുരിതം അനുഭവിക്കുകയാണ്. ശുചിമുറി സൗകര്യം ഇല്ലാത്തതും ദുരിതമാകുന്നുണ്ട്. കൂരാച്ചുണ്ട്, ചക്കിട്ട പാറ, കോട്ടൂർ, കായണ്ണ പഞ്ചായത്തുകളാണ് ഈ ട്രഷറിയുടെ പരിധിയിൽ ഉള്ളത്.

     പഞ്ചായത്തിന്റെ അധീനതയിൽ നിലവിലുള്ള ട്രഷറിക്കു കൈമാറുന്ന ഭൂമി നോട്ട് ഫൈനൽ റെക്കോർഡ് ഗണ ത്തിൽ ഉൾപ്പെട്ടതോടെയാണ് കൈമാറുന്നതിനു കാലതാമസ മെന്നാണ് അധികൃതർ പറയുന്നത്.
റവന്യു ഉദ്യോഗസ്ഥ‌ർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കലക്ടർക്ക് നൽകി. ഫയൽ കലക്ടർ ഇപ്പോൾ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.

   B തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ട് ട്രഷറി വകുപ്പിന് ഭൂമി കൈമാറിയാൽ മാത്രമേ കെട്ടിടം നിർമിക്കാൻ സാധിക്കൂ. ഭൂമി കൈമാറി ലഭിച്ചാൽ കെട്ടിട നിർമാണത്തിന് ഫണ്ടിന്റെ പ്രശ്നം ഇല്ലാത്തതിനാൽ വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയും.

      ഫയലുകളുടെ നീക്കം വേഗത്തിലാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എം എൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇടപെട്ടാൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post