✍🏿 നിസാം കക്കയം
കൂരാച്ചുണ്ട്: കക്കയം-കൂരാച്ചുണ്ട് റൂട്ടിൽ ബസ് സർവീസ് വേണമെന്ന ആവശ്യം ശക്തം. പ്രദേശവാസികളുടെ ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് തുടങ്ങി ഒട്ടേറെ സർക്കാർസ്ഥാപനങ്ങളും ബാങ്കുകളും മറ്റും സ്ഥിതിചെയ്യുന്ന കൂരാച്ചുണ്ടിലേക്ക് ബസ് സർവീസില്ലാത്തതിനാൽ കക്കയം, കരിയാത്തുംപാറ മേഖലകളിലുള്ളവർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
പഠനത്തിനും ജോലിക്കുമായി കൂരാച്ചുണ്ട് മേഖലയിലേക്ക് പോകുന്നവരാണ് കൂടുതൽ പ്രയാസപ്പെടുന്നത്. കക്കയം-കൂരാച്ചു ണ്ട്-പേരാമ്പ്ര-കോഴിക്കോട് റൂ ട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തുകയാണെങ്കിൽ പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതിനൊപ്പം പ്രദേശത്തെ ടൂറിസം പദ്ധതികൾക്കും ഗുണകരമാകും. യാത്രാക്ലേശമനുഭവിക്കുന്ന കക്കയം-കൂരാച്ചുണ്ട് റൂട്ടിൽ ബസ് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകാൻ കക്കയം പൗരാവലി തീരു മാനമെടുത്തിട്ടുണ്ട്.