Page views

Pageviews:

കൂരാച്ചുണ്ട്; ഓഞ്ഞിൽ എപ്പോഴും പരിധിക്കുപുറത്താണ്



മഴ കനക്കുമ്പോൾ ആശയവിനിമയത്തിന് മാർഗമില്ലാത്തതിൽ ആശങ്ക

✒️ നിസാം കക്കയം

കൂരാച്ചുണ്ട് : പഞ്ചായത്ത് പതിമ്മൂന്നാം വാർഡ് ഓഞ്ഞിലിലെ ജനങ്ങൾക്ക് ഒന്ന് ഫോൺചെയ്യണമെങ്കിൽ റെയ്ഞ്ച് കിട്ടുന്നയിടം തേടി അലയണം. നാട് 5ജി യുഗ ത്തിലെത്തിനിൽക്കുമ്പോഴും ഒരു മൊബൈൽ സർവീസി നും മതിയായ സിഗ്നൽ ലഭി ക്കില്ലെന്നതാണ് ഓഞ്ഞിൽ നിവാസികളുടെ സ്ഥിതി. അത്യാവശ്യഘട്ടങ്ങളിൽ സി ഗ്നലുള്ള സ്ഥലങ്ങൾതേടി നട ക്കേണ്ട പ്രയാസത്തിലാണ്

ഇവിടെയുള്ളവർ. പഞ്ചായത്തിലെ പതിമ്മു ന്നാം വാർഡിലുൾപ്പെട്ട ഈ

പ്രദേശത്ത് ഇരുന്നൂറിലേറെ കുടുംബങ്ങളാണ് താമസിക്കു ന്നത്. ഒരു മൊബൈൽ കമ്പ നിയുടെപോലും ടവറില്ലാത്ത തിനാൽ ഫോൺ വിളിക്കാനും മറ്റും ഏറെ അകലെയുള്ള കു രാച്ചുണ്ട് അങ്ങാടിക്കുസമീപ മെത്തണം. സമീപപ്രദേശങ്ങ ളായ പൊറാളി, പൂവത്താംകു ന്ന് മേഖലകളിലും റെയ്ഞ്ചി ല്ലാത്ത സാഹചര്യമാണ്. ഫോൺ വിളിക്കാൻ ബിഎ സ്എൻഎൽ ലാൻഡ്ലൈൻ കണക്ഷനുകളായിരുന്നു മിക്ക വരും ആശ്രയിച്ചിരുന്നത്.

എന്നാൽ, മഴയോ കാറ്റോ ഉണ്ടായാൽ ലാൻഡ് ഫോണു കളും പരിധിക്കുപുറത്താകും. പ്രൊഫഷണൽ കോഴ്‌സു കൾ പഠിക്കുന്നവരുൾപ്പെടെ പ്രയാസം നേരിടുകയാണ്. ഓഞ്ഞിലിൽനിന്ന് കിലോമി റ്ററുകൾ അകലെയുള്ള കരി കണ്ഠൻപാറയിലെയും, എര പ്ലാംതോട്ടിലെയും ടവറുക

ളിൽനിന്നാണ് ഇവിടേക്ക് സി ഗ്നൽ ലഭിക്കേണ്ടത്. എന്നാൽ രണ്ട് ടവറിനുകീഴിലും കണ ക്ഷൻ കൂടിയതോടെ സാങ്കേ തികപ്രശ്നങ്ങൾ പതിവാണെ ന്ന് പ്രദേശവാസികൾ ചൂണ്ടി ക്കാട്ടുന്നു.

കേബിൾ നെറ്റ്‌വർക്ക് വഴി ഇൻറർനെറ്റ് പ്രദേശത്ത് എത്തുന്നുണ്ടെങ്കിലും സാധാ രണക്കാരന് താങ്ങാനാകാ ത്ത വിലയാണ് നൽകേണ്ടത്. മഴ തുടരുന്നസാഹചര്യത്തിൽ എന്തെങ്കിലും അപകടങ്ങൾ കനത്താൽ ആശയവിനിമയം നടത്താൻ മൊബൈൽ നെ റ്റ്‌വർക്ക് ഇല്ലാത്ത സാഹച ര്യം വർധിക്കുകയാണ്. ഒട്ടേ റെ കുടുംബങ്ങളുള്ള ഈ മേ ഖലയിൽ ടവർ സ്ഥാപിക്കാൻ സ്വകാര്യ മൊബൈൽ കമ്പനി കൾ മുന്നോട്ടുവന്നാൽ ആവ ശ്യമായ സ്ഥലമുൾപ്പെടെ നൽകി സഹകരിക്കുമെന്ന് പ്ര ദേശവാസികൾ പറയുന്നു.

Post a Comment

Previous Post Next Post