ചക്കിട്ടപാറ : മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ചക്കിട്ടപാറ - പെരുവണ്ണാമുഴി റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്ത് 108 ആംബുലൻസ് ചെളിയിൽ താണു. ഇന്നലെ വൈകിട്ട് സർവീസ് നടത്തുന്നതിനിടെയാണ് ആംബുലൻസ് ചെളിയിൽ കുടുങ്ങിയത്. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാഹനം വലിച്ചുകയറ്റി.
ആശുപത്രി പരിസരം മുതൽ താഴത്തുവയൽ വരെയുള്ള 100 മീറ്ററോളം ദൂരം റോഡ് ചെളിക്കുളമാണ്. വാഹനങ്ങൾ സർവീസ് നടത്താൻ കഴിയാത്ത സ്ഥിതി യാണ്.
ചെളിയിൽ വാഹനം അപകട ത്തിൽപെട്ടതോടെ ഇന്നലെ ഒരു ദിവസത്തേക്ക് റോഡ് അടച്ചിരു ന്നു. റോഡ് ക്വാറി അവശിഷ്ടമിട്ട് ഗതാഗതയോഗ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നിട്ടില്ല.
കെആർഎഫ്ബി റോഡ് പണി നടത്തിയ ശേഷം ജലജീ വൻ പൈപ്പിടാൻ പാത വെട്ടി പ്പൊളിച്ചതിനാൽ ജലഅതോറിറ്റി പാതയിലെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നാണ് റോഡ് പ്രവൃത്തി നടത്തുന്നവർ പറയു ന്നത്. രണ്ട് വകുപ്പുകൾ തമ്മിലു ള്ള തർക്കത്തിൽ ജനങ്ങളുടെ യാത്രാപ്രശ്നം ദിവസേന വർധി ക്കുകയാണ്.
✒️ ജോബി മാത്യു