Page views

Pageviews:

ബഡ്സ്‌ സ്കൂൾ - പ്രവേശനോൽസവം




കൂരാച്ചുണ്ട് :  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അക്ഷരക്കളരി 'ബഡ്സ്‌ സ്കൂൾ' ജൂൺ 2 നു തുറക്കുകയാണു. പുതിയ കുട്ടികളെ വരവേൽക്കാനും പൂർവ്വ വിദ്ദ്യാർത്ഥികൾക്ക്‌ അനുഭവേദ്യമാവാനും പ്രവേശനോൽസവം ഗംഭീരമാക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു.

സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഭക്ഷണം, കുട്ടികൾക്ക്‌ മുഴുവൻ സമ്മാനങ്ങൾ, തുടങ്ങി വൈവിദ്ധ്യമേറിയ അനുഭവമായിരിക്കും പ്രവേശനോൽസവമെന്ന് അദ്ധ്യാപിക അനു പ്രിയ പറഞ്ഞു.

നിലവിൽ 25 കുട്ടികളാണു ബഡ്സ്‌ സ്കൂളിൽ പഠിക്കുന്നത്‌. ഒരു കുട്ടിയുടെ രക്ഷിതാവും NCP പാർട്ടിയുടെ പ്രതിനിധിയുമായ വർഗ്ഗീസ്‌ പാലക്കാട്ട്‌ മാസ്റ്ററും കേരളാ കോൺ. എമ്മിന്റെ പ്രതിനിധിയായി എം സി ജോയ്‌ മാസ്റ്ററും പരിപാടിയുടെ പ്രവർത്തന ചിലവിലേക്ക്‌ ഉദാരമായി സംഭാവന നൽകി.

രാവിലെ ചായയ്ക്കുള്ള പലഹാരം 10 ആം വാർഡ്‌ മെംബറും മുൻ വൈസ്‌ പ്രസിഡന്റുമായ റസീന യൂസുഫ്‌ ഏറ്റെടുത്തപ്പോൾ പങ്കെടുക്കുന്നവർക്ക്‌ മുഴുവൻ ലഡു വിതരണം പഞ്ചായത്ത്‌ മുസ്ലിംലീഗ്‌ കമ്മിറ്റിക്ക്‌ വേണ്ടി വി എസ്‌ ഹമീദ്‌ ഏറ്റെടുത്തു. മൈക്ക്‌ സെറ്റും, വേദി അലങ്കരിക്കുവാനുള്ള സാമഗ്രികളും, കുട്ടികൾക്കുള്ള സമ്മാനങ്ങളും Kooracchund GCC-KMCC  ഓഫർ നൽകി. അലങ്കാര പ്രവൃത്തികൾ കുടുബ ശ്രീ അംഗങ്ങൾ ഏറ്റെടുത്തു.

സ്കൂളിന്റെ മുമ്പിൽ സ്ഥിരമായി ടാർപ്പോളിൻ സ്ഥാപിക്കാൻ കോൺഗ്രസ്സ്‌ പാർട്ടി പ്രതിനിധി ജോസ്‌ വെളിയത്ത്‌ തയാറായി. പഞ്ചായത്ത്‌ ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗം പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും സജീവമായി.  ജന്മം കൊണ്ട്‌ ഭിന്നശേഷിക്കാരായ കുട്ടികൾ സാമൂഹ്യ ഘടനയിൽ പാർശ്ശ്വവൽക്കരിക്കപ്പെടേണ്ടവരല്ലെന്നും അവരും അവരുടെ രക്ഷിതാക്കളും പ്രത്യേക പരിഗണന അർഹിക്കുന്നുവെന്നതും അവരെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ നടതേണ്ടത്‌ സാമൂഹ്യ ജീവികളെന്ന നിലയിൽ നാം ഏവരുടേയുംകർത്തവ്യമാണെന്നതും 
അതിനാൽ ജൂൺ 2 ബഡ്സ്‌ സ്കൂളിന്റെ പ്രവേശനോൽസവ വേദിയിലേക്ക്‌ കൂരാച്ചുണ്ടിലെ മുഴുവൻ ജനങ്ങളേയും ക്ഷണിക്കുകയാണെന്നു ഓകെ അമ്മദ് അറിയിച്ചു.  സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സിമിലി ബിജു സ്വാഗതവും അദ്ധ്യാപിക അനുപ്രിയ വിഷയാവതരണവും നടത്തി.. അസിസ്റ്റന്റ്‌ സെക്രട്ടറി മനിൽ കുമാർ ചർച്ചകൾ നിയന്ത്രിച്ചു.. വാർഡ്‌ മെംബർമ്മാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ പ്രവർത്തകരും കുടുംബശ്രീ  ലീഡേഴ്സും പങ്കെടുത്തു.


Post a Comment

Previous Post Next Post