Page views

Pageviews:

പൊതുവിദ്യാലയങ്ങൾ ഹൈസ്‌കൂളുകളിൽ ക്ലാസ് സമയം കൂടും അര മണിക്കൂർ അധികം



സ്‌കൂൾ തുറക്കുന്നത് തിങ്കളാഴ്‌ച തന്നെ

പുതിയ സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15വരെ

ഹൈസ്‌കൂളിൽ 7 ശനിയും യുപിയിൽ 2 ശനിയും ക്ലാസ്

കോഴിക്കോട് :  പുതിയ
അധ്യയന വർഷം സംസ്ഥാന ത്തെ സർക്കാർ/എയ്‌ഡഡ് ഹൈസ്‌കൂളുകളിൽ അര മണി ക്കൂർ പ്രവൃത്തി സമയം കൂടും. രാ വിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവി ലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്തവിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങൾ.

യുപി ക്ലാസുകളിൽ തുടർച്ചയാ യി 6 പ്രവൃത്തി ദിനങ്ങൾ വരാ ത്ത വിധം 2 ശനിയാഴ്ചകൾ കു ടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി.

എൽപി ക്ലാസുകളിൽ പൊ തുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിന മാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എൽപി ക്ലാസുകളിൽ പ്രതിവർഷം 800 മണിക്കൂർ . ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങൾ മതിയാകും.

ഹൈസ്കൂളുകളിൽ 1200 മണി ക്കൂർ പഠന സമയം നിർദേശിക്കു ന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾ ക്കൊപ്പം ദിവസവും അര മണി ക്കൂർ കുട്ടുന്നത്. മന്ത്രി വി.ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർ ന്ന വിദ്യാഭ്യാസ ഗുണനിലവാര വർധന മേൽനോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീ രുമാനം.

സ്കൂൾ അക്കാദമിക് കലണ്ടർ പരിഷ്കരണം സംബന്ധിച്ച് പഠി ച്ച സമിതി ഒരു ക്ലാസുകളിലും ശനിയാഴ്‌ചകളിൽ ക്ലാസ് വേണ്ടെന്നും ഹൈസ്കൂളുകളിൽ മാത്രം ദിവസവും ഒരു മണിക്കൂർ വീതം പ്രവൃത്തി സമയം കുട്ടാനു മാണ് നിർദേശിച്ചിരുന്നത്.

അതേസമയം ഹൈസ്കൂൾ പ്രവൃത്തി സമയം ദീർഘിപ്പിക്കു ന്നത് ഹൈസ്‌കുളും യുപി സ്കൂളും ഒരുമിച്ചുളളയിടങ്ങളിൽ സ്‌കൂൾ വാഹനങ്ങൾ ക്രമീകരി ക്കുന്നതിലുൾപ്പെടെ പ്രായോ ഗിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെ ന്ന് അധ്യാപകർ ചൂണ്ടിക്കാട്ടു ന്നു.

ഹയർ സെക്കൻഡറിയിൽ നി ലവിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ 4.45 വരെയാണ് ക്ലാസ്. നിർദേശിക്കുന്ന പഠന സമയം ഇതിനുള്ളിൽ തന്നെ ലഭിക്കുന്നുണ്ട്.

Post a Comment

Previous Post Next Post