ചക്കിട്ടപാറ : ബാലുശ്ശേരി- കോഴിക്കോട് റോഡിൽ നന്മണ്ട 14 ൽ വാഹനാപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു ഓട്ടോറിക്ഷയും എതിരെ വന്ന ലോറി തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയും ലോറിക്ക് പിന്നിൽ വന്ന കാർ ബ്രേക്ക് പിടിച്ചതിനെ തുടർന്ന് ലോറിയിൽ ഇടിക്കുകയും ചെയ്തു. കാർ ഭാഗികമായി തകർന്നു ഓട്ടോറിക്ഷ യാത്രക്കാരായ ചക്കിട്ടപാറ ചെമ്പ്ര സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നന്മണ്ട പതിനാലിൽ വാഹനാപകടം അപകടത്തിൽ ചക്കിട്ടപാറ; ചെമ്പ്ര സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു.
byKOORACHUNDU NEWS LIVE
•
0