മാലിന്യമുക്ത നവകേരളം
കൂരാച്ചുണ്ട് : സംസ്ഥാനം 2025 മാർച്ച് 30ന് സമ്പൂർണ്ണ മാലിന്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നു .
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മാർച്ച് 30ന് കൈവരിക്കുന്നതിനായി വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ , 100% വാതിൽപ്പടി ശേഖരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ , ഖര - ദ്രവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിൽ ഗ്യാപ് അനാലിസിസ് നടത്തി ഫെസിലിറ്റ്സ് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെയാണ് നമ്മൾ ലക്ഷ്യം കൈവരിച്ചത് . വീട് , സ്ഥാപനങ്ങൾ , പൊതുയിടങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി വരുന്നു. അതോടൊപ്പം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും വാർഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നു കൂടാതെ ഹരിത അയൽക്കൂട്ടങ്ങൾ , ഹരിത ടൂറിസം , ഹരിത സ്ഥാപനം , ഹരിത വിദ്യാലയം , ഹരിത ടൗൺ തുടങ്ങിയ പ്രവർത്തനങ്ങളും പ്രസ്തുത കാലയളവിൽ പരമാവധി നടപ്പിലാക്കാൻ കഴിഞ്ഞു .
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹരിത പഞ്ചായത്ത്പ്രഖ്യാപനത്തിന്റെ ഭാഗമായി നാളെ ബുധൻ (19/03/25) 3 PM ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് പാരീഷ് ഹാളിൽ നിന്നും ആരംഭിക്കുന്ന ഗ്രാമപഞ്ചായത്ത് വിളംബരജാഥയിലേക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , യുവജന സംഘടന പ്രതിനിധികൾ , വിവിധ ക്ലബ്ബ് ഭാരവാഹികൾ , കുടുംബശ്രീ പ്രവർത്തകർ , R R T , ഹരിത കർമ്മ സേനാംഗങ്ങൾ , സാനിറ്റേഷൻ സമിതി അംഗങ്ങൾ , തൊഴിലുറപ്പ് പ്രവർത്തകർ , N C C, N S S , നെഹ്റു യുവ കേന്ദ്ര , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ എല്ലാ പൊതുപ്രവർത്തകരും പങ്കെടുത്ത് ഹരിത സുന്ദരമായ ഒരു നാട് കെട്ടിപ്പിടിക്കാനുള്ള യജ്ഞത്തിൽ നമ്മൾക്കും പങ്കാളികളാകാം
*പ്രസിഡൻറ് /സെക്രട്ടറി*
*കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്*