✒️നിസാം കക്കയം
ചക്കിട്ടപാറ/കൂരാച്ചുണ്ട് : കുറ്റ്യാടി ജലസേചനപദ്ധതി ക്കുകീഴിലെ പെരുവണ്ണാമുഴി ഡാം റിസർവോയറിന് ബഫർ സോൺ നിശ്ചയിക്കാൻ സർവേ നടത്തും. ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തിലെ ജന വാസമേഖലകൾ റിസർവോയർ മേഖലയിൽ വരുന്നുണ്ട്.
ഏതൊക്കെ പ്രദേശങ്ങൾ നിർദിഷ്ട ദൂരപരിധിയിൽ ഉൾപ്പെടുമെന്ന് നിശ്ചയിക്കാനാണ് സർവേ, ഡിസംബറിൽ ബഫർസോൺ സംബന്ധിച്ച സർക്കാർ ഉത്തരവിൽത്തന്നെ എത്രയും വേഗം ബഫർ സോൺ പരിധി നിശ്ചയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ 108.78 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം വൃഷ്ടിപ്രദേശമായുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 10, 11 വാർഡുകളും കൂരാച്ചുണ്ട് പഞ്ചായത്തിലെ രണ്ടുമുതൽ ഏഴുവരെയുള്ള വാർഡുകളും ഇതിൽ ഉൾപ്പെടുന്നു. കുറേ ഭാഗം വനമേഖലയാണ്. അതിനാൽ സർവേ പൂർത്തീ കരിക്കാനും ഏറെ സമയമെ ടുക്കും. ചക്കിട്ടപാറ പഞ്ചാ യത്തിലെ നരിനട, പെരുവ ണ്ണാമൂഴി, മുതുകാട്, പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് പഞ്ചായ ത്തിലെ കക്കയം, കരിയാത്തും പാറ, കല്ലാനോട്, തോണിക്ക ടവ്, 30-ാം മൈൽ, ഓട്ടപ്പാലം, കാളങ്ങാലി, മണ്ടോപ്പാറ, തു വൃക്കടവ് പ്രദേശങ്ങൾ റിസർ വോയറിനുസമീപത്ത് സ്ഥിതി ചെയ്യുന്നതാണ്.
അതിനിടെ, ബഫർസോൺ വരുന്നതുമായി ബന്ധപ്പെട്ട പ്ര ശ്നങ്ങൾ ജലസേചനവിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ചനടത്താൻ ചക്കിട്ടപാറ പഞ്ചായ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റന്റ് എൻജിനീയർ നിജീഷുമായി കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പറഞ്ഞു. ജനപ്രതിനിധികളും പങ്കെടുക്കും.
സംസ്ഥാനത്ത് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഡാം റിസർവോയറിനു സമീപമാണ് രണ്ടുവിഭാഗമായി തിരിച്ച് 120 മീറ്ററോളം ബഫർ സോൺ പ്രഖ്യാപിച്ചിട്ടുള്ളത്. ഡാം റിസർവോയറിന്റെ പരമാവധി ജലസംഭരണ പ്രദേശത്തുനിന്ന് 20 മീറ്റർ ദൂരത്തിലുള്ള ബഫർസോണിൽ പുതിയ നിർമ്മിതി ഒന്നും അനുവദിനീയമല്ല. അവിടെനിന്ന് 100 മീറ്റർ പരിധിയിൽ നിയന്ത്രണ വിധേയമായി അനുമതി ലഭിക്കും. എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് എതിർപ്പില്ലാരേഖ ഹാജരാക്കിയാലേ സ്ഥലത്തുള്ള കെട്ടിട നിർമാണത്തിന് പഞ്ചായത്തിൽ നിന്ന് അനുമതിലഭിക്കും