ചക്കിട്ടപാറ : വന്യജീവികളുടെ ആക്രമണം നിമിത്തം ദുസ്സഹവും ഭീതിജനകവുമായ സാഹചര്യത്തിൽ വനാതിർത്തിയിലെ കർഷകരോട് കാട്ടുനീതി കാണിക്കുന്നതിനാൽ കർഷകരുടെ ശത്രുക്കളായി വനം വകുപ്പ് മാറിയെന്നും അനീതിക്കെതിരെ മലയോര ജനത ഒറ്റക്കെട്ടാകണമെ ന്നും ബിഷപ് മാർ റെമീജിയോസ്
ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ‌് സാംസ്കാരിക വേദി പേരാമ്പ്ര മേഖലാ കമ്മിറ്റി മുതുകാട്ടിൽ സംഘടിപ്പിച്ച 'ജീവിക്കണം, വന്യമൃഗങ്ങളെ അതിജീവിക്കണം'കർക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
സാംസ്കാരിക വേദി പ്രസിഡന്റ് കെ.ജി.രാമനാരായണൻ അധ്യ ക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരൻ, ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ സി.ആർ പ്രഫുൽ കൃഷ്ണ, വിഫ സംസ്ഥാന സെക്രട്ടറി സുമിൻ എസ്.നെടുങ്ങാടൻ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി വൽസൻ എടക്കോടൻ, വർഗീസ് കോ ലത്തുവീട്ടിൽ, ബിജു ചെറുവത്തൂർ ജെ.എൻ.പ്രേംഭാസിൻ, എം.കെ.സതി, പി.സി. നിഷകുമാരി എന്നിവർ പ്രസംഗിച്ചു