Page views

Pageviews:

വേണം, കക്കയത്തൊരു എയ്ഡ്പോസ്റ്റ്





✒️ നിസാം കക്കയം 

കൂരാച്ചുണ്ട്:  കക്കയത്തെ പോലീസ് -എയ്‌ഡ്പോസ്റ്റ് അടച്ചിട്ടതിനാൽ ജീർ ണാവസ്ഥയിലായ നിലയിൽ. ദിവ സേന ഒട്ടേറെ വിനോദസഞ്ചാരികൾ വന്നുപോകുന്ന കക്കയത്ത് സമൂഹവി രുദ്ധരുടെ ശല്യം വർധിച്ചതിനെത്തുടർ ന്ന് 2014-ലാണ് പോലീസ് എയ്ഡ്‌പോ സ്റ്റ് ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ കക്കയ ത്തെത്തിയ അന്നത്തെ ആഭ്യന്തരവ കുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വേ -ദിയിൽ ലഭിച്ച നിവേദനം പരിഗണിച്ച് അദ്ദേഹത്തിന്റെ പ്രത്യേക ഉത്തരവുപ്ര -കാരമാണ് കെഎസ്ഇബിയുടെ പഴയ കെട്ടിടം നവീകരിച്ച് എയ്‌ഡ്‌പോസ്റ്റ് സ്ഥാപിക്കുന്നത്.

ജില്ലാ പോലീസ് മേധാവിയായിരു ന്ന പി.എച്ച്. അഷ്റഫ്, നാദാപുരം ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ സാന്നിധ്യത്തിൽ എം.കെ. രാഘവൻ എംപിയാണ് എയ്‌ഡ്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, കേവലം രണ്ടുവർഷത്തോളം മാത്രം പ്രവർത്ത നം നടന്ന എയ്‌ഡ്‌പോസ്റ്റ് ഇന്ന് കാ ടുകയറിയുംമറ്റും നശിച്ചുകൊണ്ടിരി ക്കുകയാണ്. കുരാച്ചുണ്ട് പോലീസ് സ്റ്റേഷനുകീഴിലുള്ള എയ്‌ഡ്‌പോസ്റ്റി ലേക്ക് നിയോഗിക്കാൻ പോലീസു കാർ ഇല്ലാത്തതിന്റെപേരിലായിരുന്നു അടച്ചത്.

നിലവിൽ പന്ത്രണ്ട് കിലോമീറ്ററോ ളം അകലെയുള്ള കൂരാച്ചുണ്ടിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ത്. മലബാർ വന്യജീവിസങ്കേതവും ജല വൈദ്യുതോത്പാദന കേന്ദ്രവും കെ എസ്ഇബിയുടെ ഒട്ടേറെ ഓഫീസുക ളും കക്കയം ഡാം സൈറ്റ് കേന്ദ്രീകരി ച്ച് ഹൈഡൽ ടൂറിസവും ഇവിടെ വർത്തിക്കുന്നുണ്ട്.

വിനോദസഞ്ചാരികളുടെ എണ്ണം ക്ര മാതീതമായി വർധിച്ചതും മദ്യ-ലഹരിവ സ്തു ഉപയോഗം കൂടിവരുന്നതുമെല്ലാം പരിഗണിച്ച് കക്കയം എയ്‌ഡ്‌പോസ്റ്റ് വീണ്ടും പ്രവർത്തനമാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

'ഓർമ്മകളിലെ ഔട്ട്പോസ്റ്റ്'

കക്കയം എന്ന പേര് കേൾക്കു മ്പോൾത്തന്നെ അടിയന്തരാവസ്ഥയി ലെ ഇരുണ്ടനാളുകളുടെയും പോലി സിന്റെ ക്രൂരനടപടികളുടെയും വിചി ത്രമായ ഓർമ്മകളാണ് ഇന്നും പലർ ക്കുമുണ്ടാവുക.

2014-ൽ നിലവിലെ എയ്‌ഡ്‌പോ

സ്റ്റ് വരുന്നതിനുമുൻപും കക്കയത്ത് പോലീസ് ഔട്ട്പോസ്റ്റ് പ്രവർത്തിച്ചി രുന്നു.

കായണ്ണ പോലീസ് സ്റ്റേഷൻ ആക്ര മണത്തിനുശേഷം 1964-ലാണ് സം സ്ഥാന ആഭ്യന്തരമന്ത്രാലയം കക്കയം കേന്ദ്രീകരിച്ച് പോലീസ് ഔട്ട്പോസ്റ്റ് പ്ര വർത്തനമാരംഭിച്ചത്.

സംസ്ഥാനരാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾക്ക് സാക്ഷ്യംവഹിച്ച രാജൻസംഭവം നടന്നത് ഈ ക്യാമ്പിൽ വെച്ചായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരൻ രാജൻ വി ഷയവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാ നം രാജിവെക്കേണ്ട സാഹചര്യംകൂ ടി വന്നതോടെ ക്യാമ്പ് അടയ്ക്കാൻ സം സ്ഥാന സർക്കാർ ഉത്തരവിടുകയാണ് അന്നുമുതൽ മൂന്നുപതിറ്റാണ്ടുകാ ലം അടഞ്ഞുകിടക്കുകയായിരുന്ന കെ ട്ടിടം കക്കയം മിനി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള കനാൽ നിർമാണത്തിനായി കെഎസ്ഇബി 2015-ൽ പൊളിച്ചു മാറ്റുകയായിരുന്നു.


പോലീസിന് വേഗത്തിൽ എത്താനാകുന്നില്ല'

അനുദിനം ലഹരിവസ്തുക്കളുടെ ഉപയോഗം മലയോരമേ ഖലകളിൽ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ള ത്. വലിയതോതിലുള്ള ടൂറിസ്റ്റുകളുടെ കടന്നുവരവ് പ്ര ദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാ കുന്നുണ്ട്. എന്തെങ്കിലും സംഭവമുണ്ടായാൽ പോലീസി ന് വേഗം എത്തിച്ചേരാനാകുന്നില്ല. ഇതിനെല്ലാം ശാശ്വതപരിഹാരമെന്ന നിലയ്ക്ക് കക്കയത്ത് പോലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കണം.

ഡാർളി പുല്ലംകുന്നേൽ

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ,

Post a Comment

Previous Post Next Post