സ്റ്റേറ്റ് ഗവണ്മെന്റിന്റെ പകൽ വീട് കൺസപ്റ്റ് പ്രൊജക്റ്റ് നമ്മുടെ പഞ്ചായത്തിലും വരുന്നു. നടപ്പ് വാർഷിക പദ്ധതി ബഡ്ജറ്റിൽ ഇതിനായി ആറു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വാർദ്ധക്യത്തിലേക്ക് പ്രവേശിച്ച, ആരോരും തുണയില്ലാതെ, വീടുകളിൽ ഏകാന്തത അനുഭവിക്കുന്ന, വിരസ ജീവിതം നയിക്കുന്ന വയോജനങ്ങൾക്ക് ഒരു രണ്ടാം വീടെന്നതാണു സ്റ്റേറ്റ് ഗവൺമന്റ് വിഭാവനം ചെയ്ത പകൽ വീട്. വർക്കിംഗ് കപ്പിൾസ് ഉള്ള വീടുകളിലാണു മിക്കവാറും വയോജനങ്ങൾ പകൽ സമയത്ത് ഒറ്റപ്പെട്ടു പോകുന്നത്.
അത്തരക്കാർക്ക് ഒരു ആശ്വാസകേന്ദ്രം തന്നെയാണു പകൽ വീട്.. ടെലിവിഷൻ, പത്ര മാസികൾ വായന, എന്റർട്ടെയിൻമന്റ്, യോഗ ക്ലാസ്സുകൾ, ഫിസിയോ തെറാപ്പി തുടങ്ങിയവയിലൂടെ വിരസത അകറ്റി ജീവിത സായാഹ്നങ്ങളിലേക്ക് പ്രവേശിക്കുന്നവരെ കൂടുതൽ ഊജ്വസ്വലാക്കി കൂടെ നിറുത്താൻ നമ്മുടെ നാട്ടിലും പകൽ വീട് ഉടൻ യാഥാർത്യമാവും.
OK Ammad
President
Koorachundu Gramapanchayath