Page views

Pageviews:

കൂരാച്ചുണ്ടിൽ ലഹരി വിരുദ്ധ സമിതി




കൂരാച്ചുണ്ട് : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന രാസലഹരി ഉപയോഗവും അതുകൊണ്ട്‌ ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും അടുത്തിടെ വാർത്തകളിൽ സജീവമാണല്ലോ. നമ്മുടെ നാട്ടിലും അനർത്ഥങ്ങൾ ഉണ്ടാകാതിരിക്കാൻ, കൗമാരങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ... യുവാക്കളോടൊപ്പം നമുക്കും പടയണി ചേരാം.

അടുത്തിടെ കൂരാച്ചുണ്ട്‌ അങ്ങാടിയിൽ യൂത്ത്‌ കോൺഗ്രസ്സ്‌ നേതൃത്വം നൽകിയ 'ലഹരി വിരുദ്ധ ജനകീയ സദസ്സും' ഡി വൈ എഫ്‌ ഐ നടത്തിയ ' ജാഗ്രതാ പരേഡും' മുസ്ലിം യൂത്ത്‌ ലീഗ്‌ നടത്തിയ 'നൈറ്റ്‌ മാർച്ച്‌' ഉം യുവജനപ്രസ്ഥാനങ്ങളുടെ കർത്തവ്യം നിറവേറ്റുന്നതായിരുന്നു. നമുക്ക്‌ ഒത്ത്‌ ചേരാം.. ഒന്നാകാം... പോരാടാം.. കക്ഷി രാഷ്ട്രീയം മറക്കാം... ഈയൊരു വിപത്തിനെതിരെ.. നാടിന്റെ നന്മയ്ക്കായ്‌.. ഭാവി തലമുറകൾക്കായ്‌...!

പോലീസിന്റെയും എക്സൈസിന്റെയുംപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും, കാര്യക്ഷമമാക്കുവാനും, രാത്രി സമയങ്ങളിലെ യുവാക്കളുടെ/കൗമാരക്കാരുടെ ഒത്തുചേരൽ, സഞ്ചാരം തുടങ്ങിയവ നിരീക്ഷിക്കുവാനും.... ലഹരി വിൽക്കുവാൻ വരുന്ന അന്യനാട്ടുകാരെ പിന്തുടർന്ന് കീഴ്പ്പെടുത്തുവാനും പോലീസ്‌ സേനയ്ക്കൊപ്പം നമ്മൾ രൂപീകരിക്കുന്ന ധ്രുതകർമ്മ സേനയും വേണം.

പ്രമുഖ വ്യക്തിത്വങ്ങൾക്ക്‌ പഞ്ചായത്ത്‌ ക്ഷണം അയച്ചിട്ടുണ്ട്‌.. നിശ്പക്ഷമായി സ്വമേധയാ വളണ്ടിയർ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കും സ്വാഗതം.

OK Ammad
President 
Koorachundu Gramapanchayath

Post a Comment

Previous Post Next Post