Page views

Pageviews:

കൂരാച്ചുണ്ടിൽ കാൻസർ പ്രതിരോധ ജനകീയ ക്യാംപെയ്ൻ



കൂരാച്ചുണ്ട് : പഞ്ചായത്ത്,സാമുഹിക ആരോഗ്യകേന്ദ്രം, കക്കയം പിഎച്ച്സിയുമായി സഹകരി ച്ച് കാൻസർ രോഗ നിർണയ സ്ക്രീനിങ് പരിപാടി പഞ്ചായത്ത്‌തല ഉദ്ഘാടനം സ്‌ഥിരസമിതി അധ്യക്ഷൻ ഒ.കെ.അമ്മദ് നിർവഹിച്ചു. വാർഡ്‌തലത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടി നടത്തും. സബ് സെന്ററുക ളിൽ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയതായും മെഡിക്കൽ ഓഫിസർ അറിയിച്ചു.

മെംബർ സണ്ണി പുതിയകുന്നേൽ അധ്യക്ഷത വഹിച്ചു. കക്കയം പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.യു.പി.നൗഷാദ് പദ്ധതി വിശദീകരിച്ചു. മെംബർമാരായ വിൻസി തോമസ്, പോളി കാരക്കട, അരുൺ ജോസ്, എൻ. ജെ.ആൻസമ്മ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ.പി. ബിനേഷ്, ഹെൽത്ത് ഇൻസ്പെ ക്‌ടർ എ.സി.അരവിന്ദൻ, ജെപി എച്ച്എൻ എൻ.ബുഷറ എന്നി വർ പ്രസംഗിച്ചു. സിഎച്ച്സി എം എൽഎസ്‌പി ബി രഞ്ജിനി ബോധവൽക്കരണ ക്ലാസെടു ത്തു.

Post a Comment

Previous Post Next Post