✒️നിസാം കക്കയം
കല്ലാനോട് : 2024ലെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രിൻസിപ്പലിനുള്ള ഡൽഹി ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷന്റെ പുരസ്‌കാരത്തിന് കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി സിസ്റ്റർ എം. രശ്മി അർഹയായി. പരേതരായ തോമസ് - അന്നക്കുട്ടി ദമ്പതികളുടെ മകളായ സിസ്റ്റർ രശ്മി പട്ന വിമൻസ് കോളേജ് പ്രിൻസിപ്പലാണ്. ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷന്റെ അടുത്ത രണ്ട് വർഷത്തെ പ്രസിഡന്റായും സിസ്റ്റർ
എം.രശ്മിയെ തെരഞ്ഞെടുത്തിട്ടുണ്ട്