Page views

Pageviews:

പണിമുടക്കി തെരുവുവിളക്കുകൾ ഇരുട്ടിൽ തപ്പി കൂരാച്ചുണ്ട്



✒️ നിസാം കക്കയം 

കൂരാച്ചുണ്ട് :     പഞ്ചായത്തിലെ വിവിധ വാർഡുകളിലും പ്രധാന അങ്ങാടികളിലും പോക്കറ്റ് റോഡുകളിലും സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകൾ കത്താത്തത് യാത്രക്കാരെp⁰0യും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കുന്നു. വിളക്കുകൾ കണ്ണടച്ചിട്ട് കാലമേറെയായതോടെ നാട്ടുകാർ കെ.എസ്.ഇ.ബി., പഞ്ചായത്ത് ഓഫിസുകളിൽ പരാതിപ്പെട്ടെങ്കിലും പരിഹാരമായിട്ടില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ ഒഴിച്ച് ഭൂരിഭാഗം തെരുവ് വിളക്കുകളും പ്രവർ ത്തനരഹിതമായ സാഹചര്യമാ ണുള്ളത്.

ഉൾപ്രദേശങ്ങളിലെ റോഡുകളിൽക്കൂടി സഞ്ചരിക്കുന്നവർക്ക് സന്ധ്യയായാൽ ആശ്രയം തെരുവ് വിളക്കുകളാണ്. ഇവ മിഴി പൂട്ടിയതോടെ രാത്രിയാത്രികർ ബുദ്ധിമുട്ടിലായി. ജോലികഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതിയാണ്. സന്ധ്യയായാൽ ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ തെരുവുനായകളും, ഇഴ ജന്തുക്കളും കൈയടക്കും.

തെരുവ് വിളക്കുകൾകൂടി കണ്ണടച്ചതോടെ കാൽനടയായി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

മാസങ്ങൾക്കു മുൻപ് വിളക്കുകൾ പഞ്ചായത്ത് മാറ്റി സ്ഥാപിച്ചിരുന്നുവെങ്കിലും നിലവാരക്കുറവ് കാരണം പെട്ടെന്നു തകരാറിലായെന്നാണ് പരാതി. ഫ്യൂസ് പോയ ബൾബുകൾ നന്നാക്കി പുതിയത് സ്ഥാപിക്കാനായി ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിയിൽ കരാർ എടുത്തത് സ്വകാര്യ ഏജൻസിയായിരുന്നു. എന്നാൽ അറ്റകുറ്റപണി നടത്തേണ്ട കമ്പനി പുതിയ ബൾബുകൾ സ്ഥാപിക്കാനുള്ള നടപടികളെടുത്തില്ല. കുറച്ചു ബൾബുകൾ മാറ്റി സ്ഥാപിച്ചിരുന്നുവെങ്കിലും അധികം കഴിയാതെതന്നെ അവ കത്താതായി.

വിദൂരസ്ഥലത്തെ ഏജൻസിക്ക് കരാർ കൊടുക്കാതെ ജില്ലയ്ക്കുകത്തുള്ളവർക്ക് കരാർ കൊടുത്തിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു.

തെരുവ് വിളക്കുകൾ കത്തിക്കാൻ വൻ തുക പഞ്ചായത്ത് കെ.എസ്.ഇ.ബി.ക്ക് അടയ്ക്കുന്നുണ്ട്. എത്രയുംവേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


അടിയന്തര നടപടി സ്വീകരിക്കണം.

തെരുവ് വിളക്കുകൾ കത്താതായതോടെ കൂരാ ച്ചുണ്ടിന്റെ ഹൃദയഭാഗത്തെ പലസ്ഥലങ്ങളും ഇരുട്ടി ലായി. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്ക യം റോഡിൽ പലഭാഗങ്ങളിലും ഒരു തെരുവ് വി ളക്കുപോലും കത്തുന്നില്ല. വട്ടച്ചിറ വഴിയിലും, എരപ്പാംതോട്, കാളങ്ങാലി മേഖലകളിലും ഇത് തന്നെയാണ് സാഹചര്യം. വന്യമൃഗശല്യം കാരണം ഭീഷണി നേരിടുന്ന റോഡുകളിലും തെരുവ് വിളക്കുകൾ ഇല്ലാ ത്തത് കാരണം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അങ്ങാ ടിയിലെയും, പ്രധാനറോഡുകളിലെയും തെരുവ് വിളക്കുകൾ പു നഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

ടി.എൻ. അനീഷ് (ഓട്ടോറിക്ഷ ഡ്രൈവർ കൂരാച്ചുണ്ട്

സമൂഹവിരുദ്ധ ശല്യവും രൂക്ഷം

പാതയോരത്തും അങ്ങാടികളിലും വിളക്കുകൾ അണഞ്ഞതോടെ സമൂഹവിരുദ്ധരുടെ ശല്യവും രൂക്ഷമാവുകയാണ്. അങ്ങാടിയിലെ സ്ഥാപനങ്ങ ഉടച്ച് വ്യാപാരികൾ പോകുന്നതോടെ കൂരാച്ചുണ്ട് അങ്ങാടി മുഴുവനായി ഇരുട്ടിലാവുകയാണ്. രാത്രി അങ്ങാടിയിൽ അവസാന സ്ഥാപനം അടയ്ക്കുന്നവർ ടോർച്ച് തെളിച്ചു പോകേണ്ട അവസ്ഥയാണ്.

സണ്ണി എമ്പ്രയിൽ (വ്യാപാരി, കൂരാച്ചുണ്ട് )

Post a Comment

Previous Post Next Post