Page views

Pageviews:

താമരശ്ശേരിയിൽ രാത്രി വഴി തെറ്റിയെത്തിയ വയോധികയ്ക്ക് തുണയായി നാട്ടുകാർ



താമരശ്ശേരി : രാത്രി വഴിതെറ്റി സ്ഥലം
മറന്നെത്തിയ മീനങ്ങാടി വരദൂർ കരണി സ്വദേശി എൺപതുകാരിക്ക് തുണയായി നാട്ടുകാർ. വൈകുന്നേരം 6.30 തോടെയാണ് കെഎസ്ആർടിസി ബസിൽ വയോധിക താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയത്. പിന്നീട് മറ്റൊരു ബസിൽ കയറി രാത്രിയോടെ കോരങ്ങാട് എത്തുകയായിരുന്നു.

    തുടർന്ന് നാട്ടുകാരുടെ അന്വേഷണത്തിൽ 45 വയസ്സുകാരനായ മകൻ വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വിവരം അറിഞ്ഞതിനെ തുടർന്ന് പരിഭ്രാന്തിയിൽ വീട്ടിലേക്കുള്ള യാത്രക്കിടെ വഴി തെറ്റുകയായിരുന്നു. ചെറുമകൾ ആയിരുന്നു ഇവരോടൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പിന് ഉണ്ടായിരുന്നത് .മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോയപ്പോൾ വയോധിക ബസ്സിൽ കയറി പോവുകയായിരുന്നു. നാട്ടുകാർ വീട്ടിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വയോധിയുടെ പരിഭ്രാന്തിമൂലം നടന്നില്ല തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ രാത്രിയിൽ എത്തി വയോധികയെ കൊണ്ടുപോയി.

Post a Comment

Previous Post Next Post